Search Athmeeya Geethangal

586. ജീവവാതിലാകുമേശു നായക 
Lyrics : K.V.S
1   ജീവവാതിലാകുമേശു നായക! നീ വാഴ്ക!
     നായക! നീ വാഴ്ക! പാപവനദാവ!
 
2   നിന്നിലൂടെ കടക്കുന്നോര്‍ രക്ഷിതര്‍ നിരന്തം
     രക്ഷിതര്‍ നിരന്തം-ശിക്ഷയവര്‍ക്കില്ല
 
3   ഭക്ഷണമവര്‍ക്കു ഭവാന്‍ നിശ്ചയമായ് നല്‍കും
     നിശ്ചയമായ് നല്‍കും -പച്ചമേച്ചിലെന്നും
 
4   ജീവനറ്റ നിന്നജങ്ങള്‍ക്കായി നീ മരിച്ചു
     ജീവനസമൃദ്ധി -നാഥാ! നീ വരുത്തി
 
5   അല്ലലുള്ളൊരാടുകള്‍ക്കു നല്ലിടയനാം നീ
     ഉള്ളലിഞ്ഞു തോളി-ലേന്തു ദു:ഖനാളില്‍
 
6   നിന്നജങ്ങള്‍ നിന്നെയറിയുന്നു നിഖിലേശാ!
     നിര്‍ണ്ണയവരെ -നീയുമറിയുന്നു
 
7   നിത്യജീവനരുളുന്നു നീയവര്‍ക്കു നാഥാ!
     ആയവര്‍ നശിപ്പാ-നാവതല്ല തെല്ലും
 
8   ഇന്‍പമേറും നിന്‍ സ്വരത്തെ കേട്ടുകൊണ്ടു ഞങ്ങള്‍
     പിന്തുടരും നിന്നെ-ചന്തമോടുതന്നെ
 
9   നിന്‍ പിതാവു നിന്‍റെ കൈയില്‍ തന്നോരജകൂട്ടം
          വന്‍പെഴുന്ന വൈരി-കൊണ്ടുപോകയില്ല-                

 Download pdf
34198328 Hits    |    Powered by Revival IQ