Search Athmeeya Geethangal

79. ജീവനേകി സ്നേഹിച്ചെന്നോ 
Lyrics : K.D.W
രീതി: ഏറെയാമോ നാളിനിയും
         
ജീവനേകി സ്നേഹിച്ചെന്നോ
യേശുവേ എന്നെ നീ........ഹാ..........
 
1   അര്‍ദ്ധപ്രാണനായ് കിടന്നൊ-രെന്നെ
     രക്ഷ ചെയ്തിടുവാനായ് ആ ആ
     താണിറങ്ങി ഭൂവില്‍ നീ വന്നിതോ!   
 
2   കീറ്റുശീലയില്‍ പൊതിഞ്ഞ     
     പൊന്നുമേനിയങ്ങു ശയിപ്പു ആ ആ
     പുല്‍ത്തൊഴുത്തിലല്ലയോ നാഥനേ!-
 
3   ഗത്ശെമന പൂവനത്തില്‍
     പാപചഷകം കണ്ടൊരു നേരം ആ ആ
     മണ്ണില്‍ വീണുപോയവന്‍ ആര്‍ത്തനായ്
 
4   നിണമണിഞ്ഞ മേനിയില്‍ വന്‍
     കുരിശുമേന്തി പാടുകളേറ്റ് ആ ആ
     വീണു വീണു പോകയാണെന്‍ പരന്‍!        
 
5   കുരിശില്‍ കൈകാല്‍കള്‍ വിരിച്ച്
     ശിരസ്സില്‍ മുള്‍ക്കിരീടമണിഞ്ഞു ആ ആ
     തല ചുമലില്‍ ചായ്ച്ചവന്‍ കേഴുന്നു-
 
6   സകലരും കൈവിട്ടനേരം പ്രാണന്‍ കുരിശില്‍
     യാഗമായ്ത്തീര്‍ന്നു ആ ആ
     വീണ്ടെടുത്തെന്‍ പ്രാണനെ സ്നേഹവാന്‍-           K.D.W

 Download pdf
34198259 Hits    |    Powered by Revival IQ