Search Athmeeya Geethangal

1209. ജീവന്‍റെ ഉറവിടമേ എന്‍റെ ആ 
Lyrics : O.C.
1   ജീവന്‍റെ ഉറവിടമേ എന്‍റെ ആശ്രയസങ്കേതമേ!
     ജീവന്‍റെ പുതുക്കത്തില്‍ ഞാന്‍ ദിനം നടക്കുവാന്‍ കൃപതരിക
         
          കൃപതരിക കൃപതരിക ദിനംതോറും തന്നിടുക
          ഈ ഘോരഭൂവില്‍ യാത്ര ചെയ്വാന്‍ ദൈവകൃപതരിക
 
2   ശാശ്വതപര്‍വ്വതവും എന്‍റെ ആശ്വാസസങ്കേതവും
     കണ്ണുകളുയര്‍ത്തിക്കൊണ്ട് പ്രിയാ നിന്നെ ഞാന്‍ നോക്കിടുന്നു-
 
3   കഷ്ടതഭാരങ്ങളും എന്‍റെ ജീവിതത്തെ അലച്ചാല്‍
     പതറാതെ മുന്നേറുവാന്‍ ഈ മരുവില്‍ നിന്‍കൃപ തരിക-
 
4   ജീവിതപാതകളില്‍ എന്‍റെ കാലുകള്‍ വഴുതിടാതെ
     അന്ത്യം വരെ ഗമിപ്പാന്‍ നിന്‍റെ അമിതബലം തരിക-

 Download pdf
34198351 Hits    |    Powered by Revival IQ