Search Athmeeya Geethangal

232. അതിമോദം പാടും ഞാന്‍ സ്തു 
Lyrics : G.K
അതിമോദം പാടും ഞാന്‍ സ്തുതിഗീതങ്ങള്‍
ദേവാധി ദേവന്‍ രാജാധി രാജന്‍
ലോകാധി നാഥനെന്‍ യേശുവിന്നു- (2)
 
1   പരലോകം വിട്ടവന്‍ പാരില്‍ വന്നു
     പാപികള്‍ക്കായ് തന്‍റെ ജീവന്‍ തന്നു
     ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ
     കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ-
 
2   നീചനാം എന്നേയും സ്നേഹിച്ചുതാന്‍       
     മോചനം തന്നെന്നെ രക്ഷിച്ചതാല്‍
    
     ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ
     കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ-
 
3   ഒരു നാളും കുറയാത്ത നിത്യസ്നേഹം
     മരുഭൂവില്‍ ഞാനിന്ന് ആസ്വദിച്ച്
     ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ
     കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ-
 
4   ചേരും ഞാനൊരു നാളില്‍ തന്നരികില്‍
     തിരുമുഖം കാണും ഞാനന്നു നേരില്‍
     ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തന്‍ സ്നേഹത്തെ
     കീര്‍ത്തിക്കും ഞാനെന്നും തന്‍ നാമത്തെ-

 Download pdf
34198419 Hits    |    Powered by Revival IQ