Search Athmeeya Geethangal

213. ജീവനെനിക്കായ് വെടിഞ്ഞ ദേവകുമാരാ! 
Lyrics : E.I.J
ജീവനെനിക്കായ് വെടിഞ്ഞ ദേവകുമാരാ!
ദേവകുമാരാ! സര്‍വ്വപാപവിദൂരാ!
 
1   സ്വര്‍ഗ്ഗമഹിമാസനവും നിസ്തുലപ്രഭാനിറവും
     അത്രയും വെടിഞ്ഞു ഭൂവിലവതരിച്ചോനേ!
     അവതരിച്ചോനേ! താഴ്മ സ്വയം വരിച്ചോനേ!
 
2   അഞ്ചുയവയപ്പവും മീന്‍ രണ്ടുമങ്ങെടുത്തു വാഴ്ത്തി
     അഞ്ചു സഹസ്രം ജനത്തെ പോഷിപ്പിച്ചോനേ!
     പോഷിപ്പിച്ചോനേ! ഹാ! സന്തോഷിപ്പിച്ചോനേ!
 
3   കൂരിരുള്‍ നിറഞ്ഞതാമിപ്പാരിനു പ്രകാശം നല്‍കി
     ഭൂരിസുഖമരുളും മൊഴി അരുളിചെയ്തോനേ!
     അരുളിചെയ്തോനേ!  ജീവവഴി  തെളിച്ചോനേ!
 
4   പാതകര്‍ നടുവില്‍ മഹാ-പാതകനെപ്പോല്‍ കുരിശില്‍
     നീ തകര്‍ന്നു മൃതിയടഞ്ഞതോര്‍ക്കുന്നയ്യോ! ഞാന്‍
     ഓര്‍ക്കുന്നയ്യോ! ഞാന്‍ അതെന്‍ പേര്‍ക്കെന്നറിഞ്ഞേന്‍-                    

 Download pdf
34198414 Hits    |    Powered by Revival IQ