Search Athmeeya Geethangal

639. ജീവനുള്ള ദേവനേ വരൂ ജീവ 
1   ജീവനുള്ള ദേവനേ വരൂ ജീവവാക്യം ഓതുവാന്‍ വരൂ
     പാപത്തെ വെറുത്തു ജീവിപ്പാന്‍ പാപബോധം ഞങ്ങളില്‍ തരൂ
         
          യേശുവേ നീ വലിയവന്‍ യേശുവേ നീ പരിശുദ്ധന്‍
          യേശുവേ നീ നല്ലവന്‍ യേശുവേ നീ വല്ലഭന്‍
 
2   മാനസം കനിഞ്ഞിടുവാനായ് ഗാനമാല്യം ഏകിടുവാനായ്
     ആവസിക്ക എന്‍റെ ദേഹിയില്‍ നീ വസിക്ക എന്‍റെ ജീവനില്‍
 
3   വാഗ്ദത്തങ്ങള്‍ ചെയ്ത കര്‍ത്തനേ വാക്കുമാറാതുണ്മയുള്ളോനേ
     വാഗ്ദത്തങ്ങള്‍ക്കായി വരുന്നു വല്ലഭാത്മമാരി നല്‍കണേ-
 
4   ന്യായവിധി നാള്‍ വരുന്നിതാ പ്രിയന്‍ വരാന്‍ കാലമായല്ലോ
     ലോകത്തില്‍ നശിച്ചുപോകുന്ന ലോകരെ നീ രക്ഷിച്ചിടണേ

 Download pdf
34198422 Hits    |    Powered by Revival IQ