Search Athmeeya Geethangal

182. ജീവനും നിത്യ സൗഖ്യവും 
Lyrics : J.P.A
രീതി; മഴവില്ലും സൂര്യചന്ദ്രനും
 
1   ജീവനും നിത്യ സൗഖ്യവും
    ഏവനും ദാനമായ് നല്‍കിയ
     താതസുതാത്മന് വന്ദനം
    മാനവും, ധനവും, മഹത്വവും
 
2   ജീവിതപാതയില്‍ വെളിച്ചമായ്
    യേശു മഹോന്നതന്‍ മാത്രമേ
     ഈ മഹാനാഥനെ സേവിക്കാന്‍
    ഭാഗ്യം ലഭിച്ചോര്‍ നാം ധന്യരാം
 
3   കാരുണ്യ കാരണന്‍ മരിസുതന്‍
     താരവും തിങ്കളും സ്ഥാപിച്ചോന്‍
     താങ്ങി നടത്തിടും തീര്‍ച്ചയായ്
     തന്‍ നാമമെന്നും മഹോന്നതം
 
4   അംബരേ വന്നിടും തമ്പുരാന്‍
     തംബുരു മീട്ടിടാം ഭക്തരേ
     ഇമ്പമായീശനെ വാഴ്ത്തിടാം
     തുമ്പങ്ങളെല്ലാം താന്‍ തീര്‍ത്തിടും

 Download pdf
34198346 Hits    |    Powered by Revival IQ