Search Athmeeya Geethangal

313. ശ്രീയേശുനാമം അതിശയനാമം 
ശ്രീയേശുനാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
 
1   പാപപരിഹാരാര്‍ത്ഥം പാതകരെ തേടി
      പാരിടത്തില്‍ വന്ന നാമം
     പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന
     പാവനമാംപുണ്യനാമം
 
2   എണ്ണമില്ലാ പാപം എന്നില്‍ നിന്നു നീക്കാന്‍
     എന്നില്‍ കനിഞ്ഞ നാമം
     അന്യനെന്ന മേലെഴുത്തു എന്നേക്കുമായ്
     മായ്ച്ചുതന്ന ഉന്നതന്‍റെ വന്ദ്യനാമം-
 
3   എല്ലാ നാമത്തിലും മേലായ നാമം
      ഭക്തര്‍ ജനം വാഴ്ത്തും നാമം
     എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പില്‍
     വല്ലഭത്വം ഉള്ള നാമം-                                

 Download pdf
48659814 Hits    |    Powered by Oleotech Solutions