Search Athmeeya Geethangal

8. ജീവനാം എന്‍ യേശുവേ നമോ-നമോ 
Lyrics : T.J.V
ജീവനാം എന്‍ യേശുവേ നമോ-നമോ
പാപികള്‍ക്കമിതാനന്ദപ്രദനാം കൃപാകരാ! നീ
വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
 
1   പാപനാശകാരണാ നമോ-നമോ
     പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ!-നീ
     വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
 
2   സര്‍വ്വലോകനായകാ നമോ-നമോ
     ജിവനറ്റവരില്‍ കനിഞ്ഞ  നിരാമയാ! വരദാ- നീ
     വാ-വാ-വാനോര്‍ വാഴ്ത്തും നായകാ
 
3   ജീവജാല പാലകാ നമോ-നമോ
     ദിവ്യകാന്തിയില്‍ ശോഭിച്ചന്ധതമാറ്റും ഭാസ്കരാ- നീ
     വാ-വാ-വാനോര്‍ വാഴ്ത്തും നായകാ      

 Download pdf
34198408 Hits    |    Powered by Revival IQ