Search Athmeeya Geethangal

513. ജീവനദി ശബ്ദം മുഴങ്ങിടുന്നു 
Lyrics : K.V.S
രീതി: ക്രിസ്തുവിന്‍റെ ദാനം
 
1   ജീവനദി ശബ്ദം മുഴങ്ങിടുന്നു
    സകലത്തിന്‍മേലും ജയം കൊള്ളുന്നു
     പാപവാഴ്ച നീക്കി ഭരിച്ചു തന്‍റെ
    പാവനമാം ശക്ത്യാ ജയം നല്‍കുന്നു
 
          യഹോവയില്‍ തന്‍റെ ബലം വയ്പവന്‍
          സഹായത്തിനൊന്നും കരുതേണ്ടിനി
 
2   വിശ്വാസത്താലത്രേ രക്ഷിതനായ് ഞാന്‍
     ആശ്വസിപ്പാനിത്രയ്ക്കരുളിയവന്‍
     നിശ്വസിത വാക്കാല്‍ നിറച്ചു തന്‍റെ
     നിയമത്തിനുള്ളില്‍ നിലയേകിനാന്‍-
 
3   പുതുനിയമത്തിന്‍ രക്തമെന്നുടെ
     വിധുരത നീക്കി ഗതിയേകി മേ
     അതിവിശുദ്ധാത്മാ പകര്‍ന്നെപ്പോഴും
    മതിയിങ്കല്‍ വാഴുന്നവന്‍ ദയയാ-
 
4   തന്‍തിരുവാഗ്ദത്തമോര്‍ത്തിടുമ്പോഴെന്‍
     വെന്തുരുകും ചിത്തം മകിഴ് കൊള്ളുന്നു
     ബന്ധുവവനെന്നെ ചന്തമായ് കാത്തു
     തന്‍തിരുഭാഗ്യത്തിന്‍ പങ്കു നല്‍കുന്നു-
 
5   കടല്‍ മദ്ധ്യത്തില്‍ ഞാന്‍ കിടക്കുകിലും
     തടവില്ല തന്‍കൈ നടത്തുമെന്നെ
     തിരമാലയേറി താഴ്ത്തുവാന്‍ വന്നാല്‍
     തിരുക്കൈയെ നീട്ടി ചേര്‍ത്തുകൊള്ളും താന്‍-
 
6   അന്ധകാരം തിങ്ങുമിദ്ധരെ വന്‍തിരകളെന്നെ ചൂഴ്ന്തുവരവേ
     അന്ധകാര മദ്ധ്യേ ഞാന്‍ കരയുമ്പോള്‍
     സന്താപത്തെ നീക്കാന്‍ താനൊരുങ്ങിടും-        

 Download pdf
34198412 Hits    |    Powered by Revival IQ