Search Athmeeya Geethangal

706. ജീവകിരീടത്തിന്‍ കല്ലുകളില്‍ 
Lyrics : K.V.S
ജീവകിരീടത്തിന്‍ കല്ലുകളില്‍ കാണുന്നു ഞാനൊരു വൈരമിതാ    
യേശുവിന്‍ കാല്‍കളെ പിന്തുടരും ദാസരെന്നും പെടും പാടുതന്നെ
 
1   ക്രിസ്തുവിന്‍ നാമത്തിലേറ്റിടുന്ന കഷ്ടതയ്ക്കില്ലൊരു നഷ്ടമല്‍പ്പം
     സുസ്ഥിരലോകത്തിന്നോഹരിക്ക് സത്യമായിട്ടിതു പുഷ്ടി നല്‍കും-
 
2   മര്‍ത്ത്യജഡം നശിച്ചിടുന്നതീ പൃഥ്വിയില്‍ നമ്മുടെ ഭാഗ്യമല്ലോ
     പുത്തനുടുപ്പുകള്‍ കിട്ടുംവരെ കഷ്ടതയാകിലും കാത്തിരിക്കാം-
 
3   മണ്മയമാകിന വാസസ്ഥലം വിണ്ണവന്‍ നീക്കുന്ന നാളിലെന്‍റെ
     പൊന്മയമാം ദിവ്യകൂടാരത്തില്‍ ചെമ്മയായ് നിത്യവും വാണുകൊള്ളാം
 
4   അസ്ഥികളാകവേ കത്തികൊണ്ട് വെട്ടിനുറുക്കിലും ചേര്‍ത്തണച്ചു
     അഗ്നികൊണ്ടായവ ചുട്ടെന്നാലും നിത്യഭുജമെന്നെത്താങ്ങുമെന്നും-
 
5   ക്രിസ്തുവിന്‍ ക്ലേശത്തില്‍ പെട്ടിടാതെ വിട്ടുള്ള പാടുകളെന്നുടലില്‍
     പെട്ടവ പൂര്‍ത്തിയായ്തീരും വരെ കഷ്ടത താന്‍ മമ കൂട്ടുസഖി-
 
6   യേശുവിന്‍ ദിവ്യമാം ജീവനെന്‍റെ നാശമയമായ ദേഹമതില്‍
     ആശു വെളിപ്പെടുന്നാകില്‍ തിരശ്ശീലയാമീയുടലെന്തെനിക്ക്?-

 Download pdf
34198297 Hits    |    Powered by Revival IQ