Search Athmeeya Geethangal

1097. ജയിക്കുമേ! സുവിശേഷം ലോകം 
Lyrics : M.V.
ജയിക്കുമേ! സുവിശേഷം ലോകം- ജയിക്കുമേ!
പേയുടെ ശക്തികള്‍ നശിക്കുമേ സകല ലോകരും
യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തലകുനിക്കുമേ
അതു ബഹു സന്തോഷമേ
 
1   കൂടുവിന്‍-സഭകളേ! വന്നു പാടുവിന്‍-യേുശുവിന്‍ കീര്‍ത്തികൊണ്ടാടുവിന്‍
     സുവിശേഷം ചൊല്ലാന്‍ ഓടുവിന്‍ നിദ്രവിട്ടുണര്‍ന്നിടുവിന്‍
     മനം ഒത്തെല്ലാരും നിന്നിടുവിന്‍ വേഗം-
 
2   ഇടിക്കണം, പേയിന്‍ കോട്ട നാം ഇടിക്കണം-ജാതിഭേദങ്ങള്‍
     മുടിക്കണം, സ്നേഹത്തിന്‍ കൊടി പിടിക്കണം യേശു രാജന്‍റെ
     സുവിശേഷക്കൊടി ഘോഷത്തോടുയര്‍ത്തിടേണം വേഗം-
 
3   മരിച്ചു താന്‍, നമുക്കു മോക്ഷത്തെ വരുത്തി താന്‍
     വെളിച്ചമാര്‍ഗ്ഗത്തില്‍ ഇരുത്തി താന്‍-എളിയകൂട്ടരെ ഉയര്‍ത്തി താന്‍,
     യേശദേവന്‍റെ രക്ഷയിന്‍ കൊടി ഘോഷത്തോടുയര്‍ത്തിടേണം നമ്മള്‍-
 
4   ചെലവിടിന്‍ സുഖം ബലത്തെയും ചെലവിടിന്‍
     ബുദ്ധിജ്ഞാനത്തെയും ചെലവിടിന്‍ വസ്തുസമ്പത്തുകള്‍
     ചെലവിടിന്‍-യേശുരാജന്‍റെ മഹിമയിന്‍
     കൊടി ഏവരും ഉയര്‍ത്തിടണം നമ്മള്‍-
 
5   യോഗ്യമേ, ഇതു നമുക്കതി ഭാഗ്യമേ രക്ഷിതാവിന്‍റെ
     വാക്യമേ, സ്വര്‍ഗ്ഗലോകരോടൈക്യമേ
     യേശുരാജ്യ പ്രസിദ്ധിക്കായി നാം ഏവരും പ്രയത്നിച്ചിടണം-             M.V

 Download pdf
34198318 Hits    |    Powered by Revival IQ