Search Athmeeya Geethangal

1001. ജയം ജയം യേശുവിന്നു ദിവ്യര 
Lyrics : V.N.
1   ജയം ജയം യേശുവിന്നു ദിവ്യരക്ഷകന്‍ ഇതാ!     
     ചാവിന്‍ കല്ലറയില്‍നിന്നു ഉയിര്‍ത്തു ഹല്ലേലുയ്യാ!
         
          ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക!
          ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക!
 
2   ചത്ത കര്‍മ്മങ്ങളില്‍ നിന്നു യേശു നമ്മെ രക്ഷിച്ചു
     നമ്മില്‍ ജീവിക്കുന്നതിന്നു തന്നെത്താന്‍ പ്രതിഷ്ഠിച്ചു-
 
3   മൃത്യുവിന്‍ ഭയങ്കരങ്ങള്‍ നീങ്ങി തന്‍ ഉയിര്‍പ്പിനാല്‍
     നിത്യജീവന്‍റെ ഇമ്പങ്ങള്‍ വന്നു സുവിശേഷത്താല്‍-
 
4   മണ്മയമാം ഈ ശരീരം ആത്മമയമാകുവാന്‍
     കാഹളം ധ്വനിക്കുന്നേരം കല്‍പ്പിച്ചിടും രക്ഷകന്‍-
 
5   നെടുവീര്‍പ്പും കണ്ണുനീരും ദു:ഖവും വിലാപവും
     നൊടിനേരംകൊണ്ടു തീരും പിന്നെയില്ലോര്‍ ശാപവും-
 
6   ജീവനുള്ള രക്ഷിതാവിന്‍ കൂടെ നാമും ജീവിക്കും
     എന്നെന്നേക്കും തന്‍പിതാവിന്‍ രാജ്യത്തില്‍ ആനന്ദിക്കും

 Download pdf
34198346 Hits    |    Powered by Revival IQ