Search Athmeeya Geethangal

638. ഭൂവില്‍ വന്നവന്‍ ജീവന്‍ 
Lyrics : T.K.S.

 

രീതി: സീയോന്‍ സൈന്യമേ
         
ഭൂവില്‍ വന്നവന്‍ ജീവന്‍ തന്നവന്‍
പുതിയ മാര്‍ഗ്ഗമുലകിലാര്‍ക്കുമായ്ത്തുറന്നവന്‍
 
തന്‍സ്നേഹം മഹാത്ഭുതസ്നേഹം
തന്‍നാമം മഹോന്നതനാമം വാനിലും ഭൂവിലും
 
1   അവന്‍ ദൈവമാം അനാദ്യന്തനാം
     അവനിയും തന്നരുളപ്പാടിലുളവായ് വന്നതാം
     വേഷത്തില്‍ മനുഷ്യനായി താന്‍ ക്രൂശിന്മേല്‍ മരിച്ചുയിര്‍ക്കയാല്‍
     മോക്ഷത്തിന്‍ വാതിലായ്-
 
2   മഹാഭാഗ്യമായ് അവന്‍ പക്ഷമായ്
     മരുവിലെങ്കിലും വസിപ്പതമിതമോദമായ്
     സേവിപ്പാ-നവന്നു തുല്യമായ് സ്നേഹിപ്പാന്‍ മറ്റാരുമില്ലതാല്‍
     തന്‍ പാദം കുമ്പിടാം-
 
3   അവന്മൂലമായ് സുഖം നിത്യവും അനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടും
     ആരാലും അകറ്റുവാന്‍ ഭുവിയാകാത്തോരടുത്ത ബന്ധുവാം
     ആനന്ദദായകന്‍-
 
4   ജയം നിശ്ചയം ജയം നിശ്ചയം വിജയവീരനേശുവിന്‍ നിമിത്തമിദ്ധരേ
     ഘോഷിപ്പിന്‍ അവന്‍ ജനങ്ങള്‍ സ-ന്തോഷിപ്പി-നവന്‍റെ നാമത്തില്‍
     നിത്യതയോളവും-                                                                   

 Download pdf
33907452 Hits    |    Powered by Revival IQ