Search Athmeeya Geethangal

1210. ജയ ജയ ജഗല്‍ ഗുരുവേ  
Lyrics : P.B.S.
ജയ ജയ ജഗല്‍ ഗുരുവേ വരുന്നിതാ തിരുസവിധേ
അനുദിനമനവധി തിരുകൃപകള്‍ തന്ന് അടിയാരെ നയിക്കണമേ
 
1   ക്രിസ്തുവില്‍ ഞങ്ങളെ ജയോത്സവമായ്      
     നടത്തുന്ന ദൈവത്തില്‍ ആശ്രയിപ്പാന്‍
     നാഥാ നിന്‍ ശക്തിയാല്‍ നിറയ്ക്കണമേ
     നിത്യം ജയത്തോടെ മുന്നേറുവാന്‍-
 
2   ക്രിസ്തുവിന്‍ സുവിശേഷസാക്ഷികളായ്
     ഞങ്ങളെന്നും സൗരഭ്യവാസനയായ്
     നാഥാ നിന്‍ പത്രമായ് വെളിപ്പെടുവാന്‍
     ആത്മദാനങ്ങള്‍ നല്‍കിടണേ-
 
3   ക്രിസ്തുവിന്‍ കഷ്ടത്തില്‍ കൂട്ടാളിയായ്
     ഞങ്ങള്‍ ദുഃഖിതരെ മുറ്റുമാശ്വസിപ്പാന്‍
     നാഥാ നിന്‍ ആശ്വാസം അനുഗ്രഹമായ്
     കൃപയാലെന്നും ചൊരിയണമേ-
 
4   ക്രിസ്തുവിന്‍ തേജസ്സെ കണ്ണാടിപോല്‍
     ഞങ്ങള്‍ ശോഭിക്കുന്നവരായിടുവാന്‍
     നാഥാ നിന്‍ തേജസ്സ് പ്രാപിച്ചെന്നും
     പ്രതിരൂപമായ് മാറ്റിടണേ-                                                                 P.B.S

 Download pdf
34198426 Hits    |    Powered by Revival IQ