Search Athmeeya Geethangal

1082. ജയം ജയം കൊള്ളും നാം ജയം 
Lyrics : V.N.
ജയം ജയം കൊള്ളും നാം ജയം കൊള്ളും നാം
യേശുവിന്‍റെ കൊടിക്കീഴില്‍ ജയം കൊള്ളും നാം
 
1   നായകനായ് യേശു തന്നെ നടത്തുന്ന സൈന്യം
     മായലോകം പേടിക്കേണ്ട ജയം കൊള്ളും നാം-
 
2   സര്‍വ്വലോക സൈന്യങ്ങളെ സാത്താന്‍ കൂട്ടിയാലും
     സ്വര്‍ഗ്ഗനാഥന്‍ ചിരിക്കുന്നു ജയം കൊള്ളും നാം-
 
3   കൗശലങ്ങള്‍ തത്ത്വജ്ഞാനം യേശുവിന്നു വേണ്ടാ
     വചനത്തിന്‍ ശക്തി മതി ജയം കൊള്ളും നാം-
 
4   ക്രിസ്തന്‍ ക്രൂശിന്‍ രക്തത്താലും നിത്യജീവനാലും
     വിശുദ്ധാത്മശക്തിയാലും ജയം കൊള്ളും നാം-
 
5   ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ! ദൈവത്തിനു സ്തോത്രം
     യേശുകൊണ്ട ജയത്താലെ ജയം കൊള്ളും നാം-      

 Download pdf
34198414 Hits    |    Powered by Revival IQ