Search Athmeeya Geethangal

1110. ജയഗീതം ഗീതം പാടിടുവിന്‍ 
Lyrics : G.P.
ജയഗീതം ഗീതം പാടിടുവിന്‍
യേശുക്രിസ്തുവിന്‍ സൈന്യങ്ങളെ അനുദിനവും
         
          യേശു രാജാധിരാജന്‍ ജയിക്കട്ടെ യെരിഹൊ
          മതിലുകള്‍ വീണിടട്ടെ സ്തുതിധ്വനിയാല്‍
 
1   നാമിന്നു പാടി പുകഴ്ത്തിടാം നാടെങ്ങും മുഴങ്ങട്ടെ തന്‍നാമം
     തേജസ്സെഴുന്ന ക്രൂശിന്‍ സുവാര്‍ത്ത ദേശരഖിലരുമറിയട്ടെ-
 
2   ഘോര വിപത്തുകളണഞ്ഞാലും പാരിടമിളകിയുലഞ്ഞാലും
     പതറുകില്ല യേശുവിന്‍ ജനത പാട്ടുപാടിയുണര്‍ന്നിടുമെ-
 
3   യേശുതാന്‍ വഴിയും സത്യവുമാം ജീവനും മോക്ഷ കവാടവുമാം
     പാപികളാകും മാനവര്‍ക്കെല്ലാം ഏകരക്ഷകന്‍ താന്‍ തന്നെയാം-
 
4   മരണത്തെ ജയിച്ചുയിര്‍ത്തേശുപരന്‍ പരമതില്‍ വാഴുന്നുന്നതനായ്
     പാരിലനീതികളാകയും നീക്കി വാഴുവാന്‍ വേഗം വരും! വരും!-  

 Download pdf
34198332 Hits    |    Powered by Revival IQ