Search Athmeeya Geethangal

212. ജഗല്‍ഗുരു നാഥാ! യേശുമഹേശാ! 
Lyrics : M.E.C.
ജഗല്‍ഗുരു നാഥാ! യേശുമഹേശാ!
ജയ ജയ തവ നമസ്കാരം!
 
1   ആദിയില്‍ വചനമായിരുന്നവന്‍ നീ ആദിയനാദിയും നീയേ-
 
2   ആദമനേദനിലാദിയില്‍ ചെയ്ത പാതകം തീര്‍ത്ത മഹേശാ!
 
3   പാപനിവാരണ കാരണന്‍ നീയേ പാലയമാം പരമേശാ!
 
4   വഴിയും സത്യവും ജീവനും നീയേ വഴിയില്‍ തണലും തുണയും നീ
 
5   പഴയ പുതിയ നിയമങ്ങള്‍ രണ്ടും നിറഞ്ഞുനില്‍പ്പവന്‍ നീയേ
 
6   താവകനാമം പാപിക്കു ശരണം പാവന ദേവകുമാരാ!
 
7   ജയ ജയ ജനതതി വണങ്ങും നിന്‍പാദം ജയജഗദഖിലം നിന്‍ നാമം                        

 Download pdf
34198270 Hits    |    Powered by Revival IQ