Search Athmeeya Geethangal

962. ജഗന്നാഥനേശു രാജന്‍ വരുമേ 
Lyrics : T.K.S.
ജഗന്നാഥനേശു രാജന്‍ വരുമേ ശുഭയുഗം തുടര്‍ന്നീടുമാറാകുമേ
പോം ദുഷ്ടാത്മസേനകള്‍ നിശ്ശേഷമായ്
ഭൂവില്‍ രാജരാജനായ് താന്‍ വാഴുമേ
 
1   ആദിയില്‍ ദൈവം ആദമോടോതി നീ വാഴ്ക ഭൂമിയാസകലം-ഓ
     ആദമന്നതിനെയവഗണിച്ചതിനാല്‍ ശാപം കലര്‍ന്നു പാരഖിലം
     എന്നാല്‍ ക്രിസ്തേശു വിടുവിച്ചു ഭൂമിയെ
     ദൈവം ഉദ്ദേശിച്ചതുപോലെയാക്കുമേ
     പോം ദുഷ്ടാത്മസേനകള്‍ നിശ്ശേഷമായ്
     ഭൂവില്‍ രാജരാജനായ് താന്‍ വാഴുമേ-
 
2   എന്തൊരുല്ലാസം പൂണ്ടൊരു വാസം കൈവന്നിടും തന്നാളുകളില്‍
     ഇന്നു ഭൂവാസം തന്ന പ്രയാസം ഒന്നാകെ പോമന്നാളുകളില്‍
     മന്നില്‍ സ്വര്‍ലോക സുഖമാര്‍ക്കുമേകുമേ
     തന്നില്‍ സര്‍വ്വാധികാരവുമാകുമേ
     പോം ദുഷ്ടാത്മസേനകള്‍ നിശ്ശേഷമായ്
     ഭൂവില്‍ രാജരാജനായ് താന്‍ വാഴുമേ-               

 Download pdf
34198382 Hits    |    Powered by Revival IQ