Search Athmeeya Geethangal

1012. ചേരുമുയിര്‍പ്പിന്‍ പ്രഭാതേ ദേഹം  
Lyrics : E.I.J
1   ചേരുമുയിര്‍പ്പിന്‍ പ്രഭാതേ ദേഹം ദേഹികള്‍ തമ്മില്‍
     ഖേദം രോഗം മൃത്യുവില്ല ഹാ! മേലില്‍-
 
2   ദേഹമല്‍പ്പനേരം മാത്രം മണ്ണിലുറങ്ങിടേണം
     കാഹളം ധ്വനിക്കുവോളം വിശ്രാമം-
 
3   കല്ലറകളന്നു നല്‍കും സര്‍വ്വമൃതരെയും ഹാ!
     താതന്‍ മാതാ മക്കള്‍ വീണ്ടും ചേര്‍ന്നിടും-
 
4   ദേഹദേഹികള്‍ ചേര്‍ന്നൊന്നായ് ക്രിസ്തന്‍ സ്വന്തഛായയില്‍
     തേജസ്സോടുണര്‍ന്നു വാഴും തൃപ്തരായ്-                                  

 Download pdf
33906902 Hits    |    Powered by Revival IQ