Search Athmeeya Geethangal

896. ചെറിയകൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനി 
Lyrics : P.V.T.
ചെറിയകൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനി
പരമരാജ്യം തരുവതിന്നു താതന്നിഷ്ടമാം
 
1   ഉറപ്പും ധൈര്യവും നല്ല സ്ഥിരയും കലര്‍-
     ന്നൊരുങ്ങി നില്‍പ്പിന്‍ തിരുവചനം അനുസരിക്കുവാന്‍-
 
2   വരുമനവധി കഷ്ടം നമുക്കു ധരണിയില്‍
     കുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം-
 
3   യേശുക്രിസ്തുവില്‍ ഭക്തിയോടെ ജീവിപ്പാന്‍
     ആശിച്ചിടുന്നവര്‍ക്കു പീഡയുണ്ടു നിര്‍ണ്ണയം-
 
4   പ്രതിഫലത്തിന്മേല്‍ നോട്ടം വച്ചു സഹിക്ക നാം           
     വിധിദിനത്തില്‍ നമുക്കു നല്ല ധൈര്യമേകുവാന്‍-
 
5   ദാനിയേലിന്നായ് സിംഹവായടച്ചവന്‍
     വാനില്‍ ജീവിക്കുന്നു നമ്മെ കാവല്‍ ചെയ്യുവാന്‍-
 
6   മരണത്തോളം തന്‍ ദിവ്യചരണമില്ലയോ
     ശരണമായി നമുക്കു മേലില്‍ അരുതു ചഞ്ചലം
 

 Download pdf
33907248 Hits    |    Powered by Revival IQ