Search Athmeeya Geethangal

161. ഭൂവാസികളെ യഹോവയ്ക്കാ 
ഭൂവാസികളെ യഹോവയ്ക്കാര്‍പ്പിടുവിന്‍
സന്തോഷത്തോടെ വന്നു കൂടുവിന്‍
സംഗീതത്തോടെ സ്തുതി പാടുവിന്‍
 
          അവന്‍ നല്ലവനല്ലോ ദയയെന്നുമുള്ളത്
          അവന്‍ വല്ലഭനല്ലോ ദയയെന്നുമുള്ളത്
 
1   യഹോവ തന്നെ ദൈവമെന്നറിവിന്‍
     അവന്‍ നമ്മെ മെനഞ്ഞുവല്ലോ
     അവന്‍ നമുക്കുള്ളവന്‍ നാം അവന്നുള്ളവന്‍
     അവനെ വാഴ്ത്തിടുവിന്‍
 
2   യോഹവ തന്നെ വിശ്വസ്തനെന്നറിവിന്‍
     അവന്‍ നല്ല ഇടയന്‍ തന്‍റെ ആടുകള്‍ നാം
     അവനെ വാഴ്ത്തിടുവിന്‍-

 Download pdf
33907149 Hits    |    Powered by Revival IQ