Search Athmeeya Geethangal

297. ദൈവസ്നേഹം ചൊല്ലാന്‍  
Lyrics : George Koshy, Mylapra
ദൈവസ്നേഹം ചൊല്ലാന്‍ ആവില്ലെനിക്ക്
വര്‍ണ്ണിച്ചതു തീര്‍ക്കാന്‍ നാവില്ലെനിക്ക്
ആഴിയിലുമാഴം ദൈവത്തിന്‍റെ സ്നേഹം
കുന്നുകളിലേറും അതിന്നുയരം
 
1   അമ്മ മറന്നാലും മറന്നിടാത്ത
     അനുപമ സ്നേഹം അതുല്യസ്നേഹം
     അനുദിനമേകി അവനിയിലെന്നെ
     അനുഗ്രഹിച്ചിടും അവര്‍ണ്യസ്നേഹം
 
2   സ്വന്ത പുത്രനേയും ബലിതരുവാന്‍
     എന്തു സ്നേഹമെന്നില്‍ പൊരിഞ്ഞു പരന്‍
     അന്തമില്ലാക്കാലം സ്തുതി പാടിയാലും
     തന്‍തിരുകൃപയ്ക്കതു ബദലാമോ-
 
3   അലകളുയര്‍ന്നാല്‍ അലയുകയില്ല
     അലിവുള്ള നാഥന്‍ അരികിലുണ്ട്
     വലമിടമെന്നും വലയമായ് നിന്ന്
     വല്ലഭനേകും ബലമതുലം-          

 Download pdf
48672928 Hits    |    Powered by Oleotech Solutions