Search Athmeeya Geethangal

264. ചെന്നിണമേ! എന്‍ കന്മഷം 
Lyrics : T.K.S
രീതി:          കാല്‍വറിയേ! കല്മനം
 
ചെന്നിണമേ! എന്‍ കന്മഷം നീക്കിയ ചെന്നിണമേ!
 
1   ഭൂമിയെ വാക്കിനാല്‍ നിര്‍മ്മിച്ച ദേവ നീ
     ഭൂമിയില്‍ വന്നെടുത്തുള്ള ശരീരത്തില്‍
 
2   നിശ്ചയമായുമെന്‍ ശിക്ഷാവിധി നീക്കാന്‍
     രക്ഷിതാവാം ദൈവം ശിക്ഷയേറ്റൂറ്റിയ
 
3   പാതകര്‍ കൈകളാല്‍ പാവന ദേഹത്തില്‍
     പാടുകളേറ്റതില്‍ നിന്നുമൊഴുകിയ-
 
4   പൊന്‍വെള്ളിയാദിയഴിഞ്ഞുപോം
     വസ്തുക്കളെന്‍ വീണ്ടെടുപ്പിന്നാകായ്കയാല്‍ ചിന്തിയ-
 
5   ഭദ്രമായ് തീര്‍ന്നെന്‍റെ ജീവിതം സ്വര്‍ഗ്ഗത്തില്‍
     മുദ്രയായെന്നുമംഗീകരിക്കുന്നതാം-
 
6   കുറ്റം ചുമത്തുമപവാദി മൗനമായ്
     കുറ്റമറ്റുളള കുഞ്ഞാടിന്‍ വിലയേറും-              T.K.S

 Download pdf
33906884 Hits    |    Powered by Revival IQ