Search Athmeeya Geethangal

712. ചൂടും പൊന്‍കിരീടം ഞാന്‍ 
Lyrics : E.I.J
1   ചൂടും പൊന്‍കിരീടം ഞാന്‍ മഹത്ത്വത്തില്‍
     വാഴും നിത്യതേജസ്സിന്‍ പ്രഭാവത്തില്‍
     മാറും അന്ധകാരം നീങ്ങും ചിന്താഭാരം
     ഖേദമോ പൊയ്പോകും പ്രിയന്‍ വന്നാല്‍
         
          പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍
          എന്‍ ഖേദമോ പൊയ്പോകും പ്രിയന്‍ വന്നാല്‍
 
2   കാണും ഞാന്‍ പ്രാണപ്രിയന്‍റെ ലാവണ്യം
     വര്‍ണ്ണിക്കും പ്രശസ്തമായ് തന്‍കാരുണ്യം കീര്‍ത്തിക്കും തൃനാമം
     ശ്ലാഘിക്കും തന്‍പ്രേമം ഹൃദ്യമായ് നിസ്സീമം പ്രിയന്‍ വന്നാല്‍
 
3   നില്‍ക്കും വിശുദ്ധരിന്‍ സമൂഹത്തില്‍ പാടും ഹല്ലേലുയ്യാ
     ഘോഷസ്വരത്തില്‍ വന്ദിക്കും സാഷ്ടാംഗം
     ചുംബിക്കും പ്രത്യംഗം നിത്യവും സാനന്ദം പ്രിയന്‍ വന്നാല്‍
 
4   പിഞ്ചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹം സ്വച്ഛന്ദം ഉള്‍പൂകും
     ഞാനും സ്വര്‍ഗേഹം വാഴും തൃപ്തിയോടെ
     എന്നും വേര്‍പെടാതെ ഭക്തരോടും കൂടെ പ്രിയന്‍ വന്നാല്‍-

 Download pdf
33907334 Hits    |    Powered by Revival IQ