Search Athmeeya Geethangal

255. ചുംബിച്ചീടുന്നു ഞാന്‍ നിന്‍ 
Lyrics : E.I.J
 
ചുംബിച്ചീടുന്നു ഞാന്‍ നിന്‍മുറിവുകളെ-
 
1   ഇമ്മാനുവേലേ! പരാ ഇമ്മേദിനീ നായകാ!
     നിന്‍ മുറിവുകളഹം ഉണ്‍മയായ് കണ്ടായതാല്‍
 
2   പാണി രണ്ടിലും നല്ലിരുമ്പാണികള്‍ തറച്ചായതും
     പ്രാണനാഥാ! നീ സഹിച്ചീ പ്രാണിയെ പ്രതിശാന്തമായ്-
 
3   മുള്ളുകൊണ്ടു ചമച്ചതായുള്ളൊരു കിരീടം ധരി-
     ച്ചുളള നിന്‍ ശിരസ്സിനേയും ഉള്ളപോല്‍ ദര്‍ശിച്ചേനഹം-
 
4   മാറിടം തുളച്ചങ്ങുവന്‍ ദ്വാരമാക്കി നിന്‍ വൈരികള്‍  
     ചോരയും ജലവുമൊരു നീരുറവ പോലൊഴുകി-
 
5   വര്‍ണ്ണ്യമല്ല ദേവാ തവ ദണ്ഡനങ്ങള്‍ ഭൂഭാഷയില്‍
     പൂര്‍ണ്ണമായ് ഗ്രഹിപ്പാനുമീ മന്നിലില്ലയാരും ദൃഢം-
 
6   കേവലം പിശാചിന്‍ സുതനായ് വസിച്ച പാപിക്കു നിന്‍
     ജീവനായ രക്തം ചൊരിഞ്ഞേവമേകി നിത്യജീവന്‍

 Download pdf
33907450 Hits    |    Powered by Revival IQ