Lyrics : K.V.S.ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാന്‍
പോയ് വരും ഞാന്‍ (2)
1 സത്യമായെന്നിലും നിത്യപിതാവിലും
ശക്തിയായ് വിശ്വസിപ്പിന്‍ സന്തതവും നിങ്ങള്‍-
2 എന്‍പിതാവിന്‍ ഗൃഹേ ഇന്പമെഴും പല
സംഭൃതഭവനങ്ങളുണ്ടതിനാലിനി-
3 പോയിടുന്നേന്‍ മുദാ വാസമൊരുക്കുവാന്‍
ആഗമിച്ചഹം വീണ്ടും ചേര്‍ക്കുവാന്‍ ഞങ്ങളെ-
4 സത്യവും ജീവനും മാര്‍ഗ്ഗവും ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ-
5 എന്പിതാവെന്നിലും ഞാനവന് തന്നിലും
ഇമ്പമോടിതു നിനച്ചന്‍പൊടു വിശ്വസിപ്പിന്‍-
6 എന്നുടെ നാമത്തിലെന്തു യാചിക്കിലും
എന്പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും-
7 നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാമാജ്ഞകള് പാലിക്കും-
8 നാഥനില്ലാത്തവരായി വിടാതെ ഞാന്‍
കേവലമടുക്കലേക്കാഗമിപ്പേന് മുദാ-
9 നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാല്‍- K.V.S
![](images/PDF.gif)
Download pdf