Search Athmeeya Geethangal

292. മഹത്പ്രേമം മഹത്പ്രേമം പര 
Lyrics : M E Cherian, Madurai
1   മഹത്പ്രേമം മഹത്പ്രേമം പരലോക പിതാ തന്‍
     മകനെ മരിപ്പതിന്നായ് കുരിശില്‍ കൈവെടിഞ്ഞോ- മക...
 
2   സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്
     സകലവും നല്‍കിടുവാന്‍ പിതാവിന്നു ഹിതമായ്- സകല...
 
3   ഉലകസ്ഥാപനത്തിന്‍ മുമ്പുളവായൊരന്‍പാല്‍
     തിരഞ്ഞെടുത്തവന്‍ നമ്മെ തിരുമുമ്പില്‍ വസിപ്പാന്‍-തിര...
 
4   മലിനതമാറി നമ്മള്‍ മഹിമയില്‍ വിളങ്ങാന്‍
     മനുവേലന്‍ നിണംചിന്തി നരരെ വീണ്ടെടുപ്പാന്‍-മനു...
 
5   അതിക്രമ മോചനമാമനുഗ്രഹമവനില്‍
     അനുഭവിക്കുന്നു നമ്മള്‍ അവന്‍ തന്ന കൃപയാല്‍-അനു...
 
6   മരണത്താല്‍ മറയാത്ത മഹത്സ്നേഹപ്രഭയാല്‍
     പിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി...         

 Download pdf
48673358 Hits    |    Powered by Oleotech Solutions