Search Athmeeya Geethangal

321. ഗീതം ഗീതം ജയ ജയ ഗീതം 
Lyrics : M.E.C.
1   ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ-നമ്മള്‍
     യേശുരാജന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍
 
2   പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹ നമുക്കായ്-ദൈവ
     കോപത്തീയില്‍ വെന്തരിഞ്ഞവനാം രക്ഷകന്‍ ജീവിക്കുന്നു-
 
3   ഉലകമഹാന്മാരഖിലരുമൊരുപോല്‍ ഉറങ്ങുന്നു കല്ലറയില്‍-നമ്മള്‍
     ഉന്നതനേശു മഹേശ്വരന്‍ മാത്രം ഉയരത്തില്‍ വാണിടുന്നു-
 
4   കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍ ഉത്സുകരായിരിപ്പിന്‍-നമ്മള്‍
     ആത്മനാഥന്‍ ജീവിക്കവേ ഇനി അലസത ശരിയാമോ?
 
5   വാതില്‍കളേ നിങ്ങള്‍ തലകളെ ഉയര്‍ത്തിന്‍ വരുന്നിതാ ജയരാജന്‍-നിങ്ങള്‍
     ഉയര്‍ന്നിരിപ്പിന്‍ കതകുകളേ ശ്രീയേശുവെ സ്വീകരിപ്പാന്‍-                              M.E.C

 Download pdf
33906937 Hits    |    Powered by Revival IQ