Search Athmeeya Geethangal

1168. ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്ന 
1   ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്ന-താരിതാ
     പ്രാണനാഥന്‍ പ്രാണനാഥന്‍ എന്‍പേര്‍ക്കായ് ചാകുന്നു!
 
2   ആത്മാവേ പാപത്തിന്‍ താഴ്ച നീ കാണുക
     ദൈവത്തിന്‍ പുത്രനീ ശാപത്തിലായല്ലോ-
 
3   ഇത്രമാം സ്നേഹത്തെ എത്രനാള്‍ തള്ളി ഞാന്‍
     ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ-
 
4   പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമോ
     ദൈവത്തിന്‍ പൈതലായ് ജീവിക്കും ഞാനിനി-
 
5   കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
     ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍-
6   പാപത്തിന്‍ ശോധന ഭീമമായ് വരുമ്പോള്‍
     ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍-
 
7   പാപത്തിന്‍ ഓളങ്ങള്‍ സാധുവെ തള്ളുമ്പോള്‍
     ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍-
 
8   ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍
     ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍-
 
9   ആത്മാവേ ഓര്‍ക്ക നീ ഈ മഹാ സ്നേഹത്തെ
     ദൈവത്തിന്‍ പുത്രന്‍ ഈ സാധുവെ സ്നേഹിച്ചു-

 Download pdf
33907139 Hits    |    Powered by Revival IQ