Search Athmeeya Geethangal

391. ക്രിസ്തേശുവിന്‍റെ സേനയില്‍ ഞാന്‍  
Lyrics : K.V.S.
1   ക്രിസ്തേശുവിന്‍റെ സേനയില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു
     തന്‍രക്തമാം കൊടികരത്തിലേന്തിസ്സ ധൈര്യമായ്
     ജഗത്തിന്‍ നായകാ! ദരിദ്രനായ ഞാന്‍
     ഇരിക്കും നാളെല്ലാം നിന്നുടെ കാരുണ്യം
     പുകഴ്ത്തും സര്‍വ്വവും നിനക്കായര്‍പ്പിക്കും നമിക്കും തൃപ്പാദങ്ങളില്‍
 
2   ലോകത്തിനാശിസ്സേകിടും നിന്‍ക്രൂശിന്‍ വചനം
     ആവുന്നമട്ടിലോതുവന്‍ നിസ്തര്‍ക്കമായെങ്ങും
     എനിക്കായ് പീഡകള്‍ സഹിച്ച നാഥനേ
     സ്മരിക്കും നേരത്തിന്‍ ദുര്‍ഘടമേതിലും
     ക്ഷീണിക്കുന്നില്ല ഞാന്‍ താണുപോകുന്നില്ല ഞാന്‍
     യേശുവിന്‍ കരബലത്താല്‍
 
3   വിശ്വാസപ്പോരില്‍ മുമ്പനായ് ഞാന്‍ നില്‍ക്കും, ദൈവത്തിന്‍
     നിശ്വസ്തവാക്കാം വാളിനാല്‍ ഹനിപ്പേന്‍ വൈരിയെ
     ശക്തരാം വീരന്മാര്‍ ജീവനെ ത്യജിച്ചും
     സത്യത്തെക്കാത്തൊരിപ്പോര്‍ക്കള സ്ഥാനത്തില്‍
     രക്തത്തിന്നന്ത്യമാം തുളളിയും ചിന്തി ഞാന്‍ ക്രിസ്തനെയനുകരിക്കും
 
4   കെട്ടീടുമേ അരയ്ക്കു സത്യമെന്നകച്ച ഞാന്‍
     ധരിക്കുമേ സുനീതിയാം കവചവും സദാ
     തന്‍ സുവിശേഷത്തിന്‍ യത്നമെന്‍ ചെരിപ്പും
     രക്ഷ എന്‍ ചാരുവാം തലക്കോരികയും
     വിശ്വാസഖേടവും ധരിച്ചു പോരുവെന്‍ ഉഗ്രമാം ആത്മയുദ്ധത്തില്‍
 
5   ഒട്ടല്ല വന്നു തട്ടിടും വന്‍പട്ടിണിയിലും
     വിട്ടോടുവാന്‍ തുനിഞ്ഞുകൂടാ കഷ്ടങ്ങളിലും
     കഷ്ടമുണ്ടാകിലും കര്‍ത്തനെ നോക്കി ഞാന്‍
     ശത്രുവിന്‍ കൂട്ടത്തെവെട്ടി മുന്നോട്ടു താന്‍
     തുഷ്ടി പൂണ്ടേറണം സൈന്യനാഥന്‍ തരും
     ആജ്ഞകള്‍ കാത്തു ജീവിപ്പാന്‍-
 
6   ഉള്ളിന്നു ദു;ഖമേറ്റൊലാ കുടുംബ ഭാരത്താല്‍
     കള്ളിന്നു ശത്രുവാകണം സുാധേം പാലിപ്പാന്‍
     ഭാരമല്ലാമെന്‍ രാജനെടുക്കുന്നു
     ഞാനതു ചുമന്നാല്‍ ഭോഷത്തം ഭോഷത്തം
     ജീവന്‍ വെടിഞ്ഞാലും ശത്രു എന്‍രാജ്യത്തു കാലൂന്നാനിടവരൊല്ലാ-
 
7   യൂദ്ധങ്ങളൊഴിഞ്ഞെത്തുമെ ഞാന്‍ രാജധാനിയില്‍
     എന്‍കര്‍ത്തനപ്പോളേകുമെന്‍ വിരുതു സര്‍വ്വവും
     തല്‍ക്ഷണം തന്നുടെയോമന തൃക്കരം
     മുത്തി ഞാന്‍ വാങ്ങുമേയെന്‍ വിരുതൊക്കെയും
     നിത്യമായ് ശോഭിപ്പാന്‍ സത്യമായ് മോദിപ്പാന്‍
     സ്വര്‍ഗികള്‍ ചുറ്റി നില്‍ക്കവേ-      

 Download pdf
33907448 Hits    |    Powered by Revival IQ