രീതി : കനിവിന്‍ കരങ്ങള്‍
നിത്യമാം രക്ഷദാനമായ് തന്നവനേ
നിന്നെ നിത്യം സ്തുതിച്ചിടുന്നേന്‍
നിന്‍നിണം ചൊരിഞ്ഞു വീണ്ടെടുത്തതിനാല്‍
നന്ദിയോടെ ഞാന്‍ പാടിടുമേ
1 ഫറവോന്നടിമയായ് തീര്‍ന്നതാം
എന്നെ നിന്‍സുതനാക്കിടുവാന്‍
വെടിഞ്ഞു സ്വര്‍ഗ്ഗമഹിമയഖിലം
താണുവന്നു മന്നിതില്‍ നീ തന്നു ജീവന്‍ പകരമായ്-
2 കാലിത്തൊഴുത്തതില്‍ ഹീനനായ്
കാല്‍വറിയതിലേകനായ്
ദാഹജലത്തിന്നു കേണവന്‍ നീ
പ്രാണനേകി യാഗമതായ് ചിന്തിരക്തം മറുവിലയായ്-
3 ഉന്നതനാമെന്‍ ദൈവമേ! പ്രപഞ്ചത്തിന്‍
പരിപാലകനേ!
അത്ഭുതമീ പാപിയില്‍ സ്നേഹം
അവര്‍ണ്ണനീയം അഗാധമേ അപ്രമേയം അതിശയമേ-
4 ഈ മഹല്‍ സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
എന്തു ഞാനിതിന്നേകിടുമേ
പൊന്നുപാദം തന്നിലണഞ്ഞു
വീണുവണങ്ങി നമിച്ചിടുന്നേ വാഴ്ത്തിപ്പാടി സ്തുതിച്ചിടുന്നേ-

Download pdf