Search Athmeeya Geethangal

901. ഭൂരസമാനസമാര്‍ന്നിടും 
Lyrics : K V Simon
പെര്‍ഗ്ഗമോസ് സഭാദൂത്,  വെളി. 2:12-17
    
ഭൂരസമാനസമാര്‍ന്നിടും പെര്‍ഗമോസ് സഭേ!
നീ ശ്രവിക്കെന്നുടെ വചനം
         
          ഏറിയമൂര്‍ച്ചയുള്ളിരുധാരയുള്ള വാള്‍ വഹിക്കു-
          ന്നോരഹിതകുലനാശന്‍ യേശുവോതുന്നറികിതു
 
1   നിന്നുടെ പാര്‍പ്പിടമെവിടം എന്നു ഞാനറി-
     യുന്നു സാത്താന്‍റെ സിംഹാസനം ഉള്ളിടം അവിടെ എനി-
     ക്കുള്ള നാമമതു നിങ്ങള്‍ തള്ളിടാതെ പിടിച്ചങ്ങു-
     നിന്നുകൊള്ളുന്നതും നന്നാം-
 
2   നിങ്ങളിന്‍ പുരമാം വൈരിതന്നിടത്തന്തിപ്പാവെന്ന
     വിശ്വസ്തനാം സാക്ഷി മേ ദുര്‍ന്നയര്‍ വധിക്കമൂലം
     ഛിന്നഗാത്രനായ പോതും എന്നിലെ വിശ്വാസം നിങ്ങള്‍      
     കൈവെടിഞ്ഞില്ലതും കൊള്ളാം-
 
3   എങ്കിലും ചിലതുണ്ടെനിക്കു വിഗ്രഹാര്‍പ്പിതം തിന്നുവാനും ദൈവജനങ്ങള്‍
     ദുര്‍ന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിന്‍
     ഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ-
 
4   ആകയാല്‍ മനംതിരിക നീ അല്ലായ്കില്‍ വന്നെന്‍
     വാളുകൊണ്ടവരോടേറ്റു ഞാന്‍ പോരുചെയ്യുമതുമൂലം
     ആയവരിന്‍ ശവം വഴി നീളവേ കിടക്കുമാര്‍ക്കും
     നാറി വെറുപ്പാകുമവര്‍-
 
5   പെര്‍ഗമോസ് യുഗത്തിലുള്ളൊരു പോരില്‍ ജയിക്കും
     മര്‍ത്യനോ മറഞ്ഞ മന്നയിന്‍ ഭക്ഷ്യമേകും ശ്വേതശിലാ-
     പത്രമതിലവന്‍ മാത്രം പാര്‍ത്തറിയും പുതിയപേര്‍
     ചേര്‍ത്തവന്നു കൊടുത്തിടും-                            

 Download pdf
33906758 Hits    |    Powered by Revival IQ