Search Athmeeya Geethangal

336. ക്രിസ്തേശുവിന്‍റെ നാമമേ 
Lyrics : V.N.
What a Wonderful Saviour’
 
1   ക്രിസ്തേശുവിന്‍റെ നാമമേ അതിചിത്രമാം നാമം
     ആകാശത്തിന്‍ കീഴെങ്ങുമേ അതിചിത്രമാം നാമം
 
          അതിചിത്രമാം നാമം എന്‍ യേശുവിന്‍ നാമം
          അതിചിത്രമാം നാമം എന്‍ രക്ഷകന്‍റെ
 
2   തന്‍ശുദ്ധ രക്തത്തളിപ്പു അതിചിത്രമാം നാമം
     വരുത്തി ദൈവയോജിപ്പു അതിചിത്രമാം നാമം
 
3   ഹാ! പാപ വാഴ്ച കഴിഞ്ഞു അതിചിത്രമാം നാമം
     പിശാചിന്‍ബന്ധം അഴിഞ്ഞു അതിചിത്രമാം നാമം
 
4   അശുദ്ധി പാര്‍ത്ത ഹൃദയം അതിചിത്രമാം നാമം
     വിശുദ്ധാത്മാവിന്‍ പാര്‍പ്പിടം അതിചിത്രമാം നാമം
 
5   എന്‍ ദൈവത്തിന്നു ജീവിപ്പാന്‍ അതിചിത്രമാം നാമം
     ഞാന്‍ സ്വതന്ത്രന്‍ ഞാന്‍ ഭാഗ്യവാന്‍ അതിചിത്രമാം നാമം
 
6   പരീക്ഷകന്‍ സമീപിച്ചാല്‍ അതിചിത്രമാം നാമം
     എന്‍ജയം ക്രൂശിന്‍ രക്തത്താല്‍ അതിചിത്രമാം നാമം
 
7   എന്നേക്കും എന്നെ കാക്കുവാന്‍ അതിചിത്രമാം നാമം
     കൈയേറ്റെന്‍ പ്രാണനായകന്‍ അതിചിത്രമാം നാമം
 
8   ഹാ യേശുവേ! നിന്‍ സ്വന്തം ഞാന്‍ അതിചിത്രമാം നാമം
     എന്നേക്കും എന്‍റെ സ്വന്തം താന്‍ അതിചിത്രമാം നാമം

 Download pdf
33907048 Hits    |    Powered by Revival IQ