Search Athmeeya Geethangal

521. ക്രിസ്തേശു നാമമഹോ! നി 
Lyrics : C.T.M.
ക്രിസ്തേശു നാമമഹോ! നിരന്തര വിശ്രാമമേ എനിക്കു
 
1   പാരം പരിഭ്രമപ്പെട്ടു വലഞ്ഞുള്ള പാപികള്‍ക്കാസകലം പരി-
     തോഷവുമാത്മവിമുക്തിയുമേകിയ നാമമിതേ സതതം-
2   പാപം വഹിച്ചവന്‍ ശാപം സഹിച്ചു വന്‍ ക്രോധവുമേറ്റതിവന്‍ ദേവ-
     നീതിക്കു ശാന്തത നല്‍കിയരിഷ്ടരിന്‍ ശോകവും പേറിയവന്‍-
 
3   താതന്‍റെ മാനസമാരില്‍ പ്രസാദിക്കുമായവനാണിനിമേല്‍ എനി-
     ക്കാനന്ദമേകുന്ന ദിവ്യപുരുഷനെന്നായതു ഞാനറിവൂ-
 
4   ശക്തിയരുളുന്ന ക്രിസ്തുവിന്‍ സാന്നിദ്ധ്യമെപ്പൊഴുമത്യധികം മമ
     വ്യക്തമറിയുന്നു തൃപ്തി നിറയുന്നിതുത്തമമാണെനിക്ക്-
 
5   ദേവസവിധത്തില്‍ നിന്നു കവിഞ്ഞൊഴുകിടുന്ന
     വന്‍കൃപകള്‍ അനുവാസരമാസ്വദിക്കുന്നിതു ക്രിസ്തുവില്‍
     ആവസിപ്പോരധികം
 
6   തന്നുടെ പൊന്നുകരങ്ങളെല്ലാറ്റിലും കാണുവതേറെ സുഖം തന്‍റെ-
     യുന്നതനാമത്തിലാശ്രയിപ്പോരതി ധന്യരെല്ലാ ദിനവും-
 
7   ഒന്നുകൊണ്ടും പുനരീയുലകം മമ വാഞ്ഛിതമായിവരാ-പര
     മോന്നത നന്ദനനെന്നഭിലാഷമതായി വസിപ്പതിനാല്‍-

 Download pdf
33906811 Hits    |    Powered by Revival IQ