Search Athmeeya Geethangal

941. ക്രിസ്തേശു നായകന്‍ വാനില്‍ 
Lyrics : T.V.S.
രീതി: യേശുവിന്‍ സ്നേഹത്താല്‍
 
ക്രിസ്തേശു നായകന്‍ വാനില്‍ വന്നിടുമേ
ദൂതരോടൊത്തു തന്‍ ശുദ്ധരെ ചേര്‍ക്കുവാന്‍
ഹാ! എത്രയാനന്ദം ഓര്‍ക്കിലെന്നുള്ളത്തില്‍
ഹാ! എന്തു മോദമേ സ്വര്‍ഗ്ഗീയ വാസമേ!
 
1   ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാ
     നാള്‍കള്‍ സമീപമായ് കര്‍ത്തന്‍ വരവിന്നായ്
     ഉണര്‍ന്നു ഘോഷിക്കാം വാഴ്ത്തി സ്തുതിച്ചിടാം
     സ്വര്‍ലോക നാഥനാം യേശു മഹേശനെ-
 
2   ആശ്വാസമില്ലാതെ ലോകര്‍ വലയുമ്പോള്‍
     ആശ്വാസം നല്‍കിടും തന്‍മക്കള്‍ക്കെന്നുമേ
     ആനന്ദഗാനങ്ങള്‍ പാടിടും ശുദ്ധരും
     ആനന്ദമോടവര്‍ ചേരും തന്‍ സന്നിധൗ-
 
3   ക്രിസ്തേശു നാഥന്നായ് കഷ്ടം സഹിച്ചവര്‍
     തന്‍ തിരുനാമത്തില്‍ തിന്മകളേറ്റവര്‍
     വാങ്ങും പ്രതിഫലം ദൂതര്‍ സദസ്സതില്‍
     സന്തോഷപൂര്‍ണ്ണരായ് തീര്‍ന്നിടുമന്നവര്‍-
 
4   കാഹളശബ്ദവും കേട്ടിടാന്‍ കാലമായ്
     മരിച്ചോരക്ഷണം ഉയിര്‍ക്കും തേജസ്സില്‍
     ചേര്‍ന്നിടും ശുദ്ധരും സ്വര്‍ഗ്ഗ കനാനതില്‍
     വാഴും യുഗായുഗം തേജസ്സില്‍ പൂര്‍ണ്ണരായ്-                                  
 
T.V.S

 Download pdf
33907095 Hits    |    Powered by Revival IQ