Search Athmeeya Geethangal

491. ക്രിസ്തേശുനാഥന്‍റെ പാദങ്ങള്‍ 
Lyrics : T.K.S.
         
രീതി: വസന്തരാവിന്‍റെ
 
ക്രിസ്തേശുനാഥന്‍റെ പാദങ്ങള്‍ പിന്തുടരും
നാമെന്തുഭാഗ്യമുള്ളോര്‍! പ്രിയരേ നാമെന്തു ഭാഗ്യമുള്ളോര്‍!
നാഥന്‍റെ കാല്‍ച്ചുവടു നാള്‍തോറും പിന്തുടരാന്‍
മാതൃകയായി താന്‍ നല്ല മാതൃകയായി താന്‍
 
1   പാപത്തിന്‍ ശിക്ഷ നീക്കി ഭാവി പ്രത്യാശ നല്‍കി
    ഭാരങ്ങള്‍ നാള്‍തോറും സര്‍വ്വഭാരങ്ങള്‍ നാള്‍തോറും
    തന്മേല്‍ വഹിച്ചുകൊണ്ടു ചെമ്മെ നടത്തിടുന്ന-
    താനന്ദമാനന്ദം പര-മാനന്ദമാനന്ദം-
 
2   ബുദ്ധി പറഞ്ഞുതന്നും ശക്തി പകര്‍ന്നുതന്നും
    മുമ്പില്‍ നടക്കുന്നു അവന്‍ മുമ്പില്‍ നടക്കുന്നു
    തന്‍നാദം കേട്ടുകൊണ്ടു പിമ്പേ ഗമിച്ചിടുന്ന-
    താനന്ദമാനന്ദം പര-മാനന്ദമാനന്ദം-
 
3   ക്രിസ്തു എനിക്കു ജീവന്‍ മൃത്യൂ എനിക്കു ലാഭ-
    മത്രേയെന്നാണല്ലോ തന്നില്‍ പ്രത്യാശ വച്ചുള്ളോ-
    രേതും നിരാശകൂടാതോതുന്നതാകയാലെ-
    ന്താനന്ദമാനന്ദം പര-മാനന്ദമാനന്ദം-
 
4   ലോകത്തിലാശ്രയിച്ചും ഭോഗത്തിലാശവച്ചും
    പോകുന്നവരെല്ലാം ഇന്നു പോകുന്നവരെല്ലാം
    വേകുന്ന തീക്കടലിലാകുന്ന നേരമതി-
    ലാനന്ദമാനന്ദം നമ്മള്‍-ക്കാനന്ദമാനന്ദം-           
 
T.K.S

 Download pdf
33907028 Hits    |    Powered by Revival IQ