630. ക്രിസ്തുവില്‍ വസിക്കും എനിക്കു
Lyrics : G.P.ക്രിസ്തുവില്‍ വസിക്കും എനിക്കു
എപ്പോഴും സന്തോഷമേ
1 എന്തെല്ലാം കഷ്ടം വന്നാലും ഏതെല്ലാം നഷ്ടം വന്നാലും
ആരെല്ലാം പഴിച്ചെന്നാലും ഞാന്‍ ഭയപ്പെട്ടു പോകയില്ല-
2 ശത്രുക്കള്‍ ചുറ്റും നിന്നാലും മിത്രങ്ങള്‍ ഹസിച്ചെന്നാലും
ഗാത്രമെല്ലാം ക്ഷയിച്ചാലും ഞാന്‍ ഭയപ്പെട്ടു പോകയില്ല-
3 സൂര്യന് ഇരുണ്ടു പോയാലും താരകങ്ങള്‍ താഴെ വീണാലും
ഭൂതലം വെന്തഴിഞ്ഞാലും ഞാന്‍ ഭയപ്പെട്ടു പോകയില്ല-
4 മണ്ണിലെന്‍ വാസം തീരുമ്പോള്‍ വിണ്ണിലെന്‍ വീട്ടില്‍ ചേരുമ്പോള്‍
നിന്ദകള്‍ തീര്‍ന്നു പാടും ഞാന്‍ എന്‍കണ്ണുനീര്‍ തോര്‍ന്നു വാഴും ഞാന്‍-
G.P
![](images/PDF.gif)
Download pdf