1 ക്രിസ്തുവിന് സേനാവീരരേ! ഉയര്‍ത്തിടുവിന്‍ കൊടിയെ
ധീരരായ് പോരാടിടാം-കര്ത്തന് വേല ചെയ്തിടാം
ജയഗീതം പാടി ഘോഷിക്കാം-
പോക നാം പോക നാം ക്രിസ്തുവിന്റെ പിമ്പേ പോക നാം
2 സത്യപാത കാട്ടിത്തന്നിടും നീതിമാര്ഗ്ഗമോതിത്തന്നിടും
ക്രൂശിന്റെ സാക്ഷിയായ് ധീരപടയാളിയായ്
ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം-
3 കണ്ണുനീര് തുടച്ചു നീക്കിടും ആശ്രിതര്ക്കാലംബമേകിടും
ജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തു
ക്രിസ്തുവിന്നായ് പോര് ചെയ്തിടുക-
4 പാപികള്‍ക്കു രക്ഷയേകിടും രോഗികള്‍ക്കു സൗഖ്യം നല്കിടും
പാപത്തെ വെറുത്തും തന്‍ഹിതം നാം ചെയ്തും
രക്ഷകന്റെ പിമ്പേ പോയിടാം-
1087
1 വരുവിന്‍ മുദാ സോദരരേ! നിങ്ങള്‍ വരുവിന്‍ ആയുധസംയുതരായ്
യെരുശലേം മതില് പണിതുയര്‍ത്തിടാം നാമിനി നിന്ദിതരാകാതെ
2 രാവും പകലുമെല്ലാം നമ്മള് ആയുധപാണികളായിടണം
അരികിലുണ്ടരിവരര് പണിമുടക്കാനെന്നതറിഞ്ഞു നാം നില്ക്കേണം-
3 അന്യോന്യം ധൈര്യമേകി നമ്മള് ഐക്യമായി നിന്നു വേലചെയ്താല്‍
പരിഹാസ പ്രഭൃതികള്‍ പരിഭ്രമിച്ചോടിടും ജയം നമ്മള് നേടിടും-
4 ശ്രേഷ്ഠജനങ്ങള്‍ ആരും കര്ത്തൃവേലക്കു ചുമല് കൊടുത്തില്ലെങ്കിലും
എളിയവര്ക്കാശ്രയമരുളിടും നായകന് അരികിലുണ്ടനുഗ്രഹിപ്പാന്-
5 കണ്ണീരില്‍ നമ്മള് വിതച്ചാല്‍ നല്ല കറ്റകള്‍ കൊയ്തിടുമാര്പ്പോടെ
കരയുന്ന കണ്ണുകള്‍ തുവര്ന്നിടും നാളിനിയധികമകലമല്ല-
![](images/PDF.gif)
Download pdf