Search Athmeeya Geethangal

569. ക്രിസ്തുവിന്‍ സന്നിധിയില്‍ കൃപയെഴും 
Lyrics : G.P.
ക്രിസ്തുവിന്‍ സന്നിധിയില്‍ കൃപയെഴും തന്‍ നിഴലില്‍
പാര്‍ക്കും ഞാന്‍ തന്നരികില്‍ കീര്‍ത്തനം പാടി മുദാ
 
1   ശോധന നാളുകളില്‍ വേദന വേളകളില്‍
     സാന്ത്വനമൊഴികളാല്‍ സങ്കടമകറ്റി സന്തോഷമരുളിടും താന്‍-
 
2   ലോകസൗഭാഗ്യങ്ങളോ ശോകത്തിന്‍ മാര്‍ഗ്ഗങ്ങളാം
     ശാശ്വതശാന്തിയെന്‍ ക്രിസ്തുവിലൊഴികെ വേറെങ്ങും ലഭിക്കയില്ല
 
3   ദു:ഖിതര്‍ക്കാലംബം താന്‍ സൗഖ്യദായകന്‍ താന്‍
     കഠിനമാം വ്യഥകളാല്‍ കലങ്ങിയമനസ്സിന്നാനന്ദ വല്ലഭന്‍ താന്‍-
 
4   നിത്യമാം പാര്‍പ്പിടത്തില്‍ എത്തിടും നാള്‍വരെ ഞാന്‍
     വിശ്രമമെന്നിയേ പ്രവര്‍ത്തിക്കും തന്‍തിരുനാമ മഹത്ത്വത്തിനായ്

 Download pdf
33907301 Hits    |    Powered by Revival IQ