Search Athmeeya Geethangal

1109. ക്രിസ്തുവിന്‍ സത്യസാക്ഷികള്‍ നാം  
Lyrics : G.P.
രീതി: യേശുവിന്‍ നാമം വിജയി
 
1   ക്രിസ്തുവിന്‍ സത്യസാക്ഷികള്‍ നാം ക്രൂശിന്‍റെ ധീരസേനകള്‍ നാം
     പാരിടത്തില്‍ പരദേശികളാം നാം പരലോക പൗരാവകാശികള്‍ നാം
         
          കൂടുക നാം ഉത്സുകരായ് പാടുക ജയ ജയ സ്തുതിഗീതങ്ങള്‍
          ക്രൂശിന്‍ വചനം സുവിശേഷം ദേശമശേഷമുയര്‍ത്തുക നാം
 
2   അലസത വിട്ടെഴുന്നേല്‍ക്കുക നാം അവിശ്രമം പോര്‍പൊരുതിടുക നാം
     അവിശ്വാസത്തിന്‍ തലമുറ തന്നില്‍ വിശ്വാസവീരരായ് പുലരുക നാം-
 
3   അന്ധതയില്‍ ജനസഞ്ചയങ്ങള്‍ ഹന്ത! വലഞ്ഞു നശിച്ചിടുന്നു
     രക്ഷകനേശുവിന്‍ സാക്ഷികളാം നാം രക്ഷണ്യമാര്‍ഗ്ഗമുരച്ചിടുക-
 
4   എതിരുകളെത്രയുയര്‍ന്നാലും വൈരികളെത്രയെതിര്‍ത്താലും
     അടിപതറാതെ വഴി പിശകാതെ കൂശെടുത്തേശുവെയനുഗമിക്കാം-
 
5   ഇന്നു നാം നിന്ദയും ചുമന്നുലകില്‍ ഉന്നതന്‍ നാമമുയര്‍ത്തിടുകില്‍
     തന്നരികില്‍ നാം ചേര്‍ന്നിടുമ്പോള്‍ തന്നിടും തങ്കം കിരീടമവന്‍-  

 Download pdf
33907162 Hits    |    Powered by Revival IQ