Lyrics : K.V.Sക്രിസ്തുവിന് നാമത്തെ സ്തുതിക്ക നാം ദിനവും
സ്തുതിക്ക നാം ദിനവും - സ്തുതിക്ക നാം ദിനവും-
1 ശത്രുവിന് സകല ബലത്തെയും തകര്‍ത്തു
നിത്യമാം ജീവനിലുയിര്ത്തെഴുന്നവനാം-
2 കരുണയിന്‍ ഭുജത്തിന് ബലത്താലിന്നരരെ
ദുരിതങ്ങള്‍ നീക്കി പരിപാലിച്ചിടുന്ന
3 പാപത്തിന് ഭാരത്താല്‍ വലയുന്ന ജനങ്ങള്‍
ദൈവത്തോടണയുവാന് വഴി തുറന്നവനാം-
4 നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു
മോദമോടവന് തേജസ്സേവരുമറിവാന്
5 പാവന സുവിശേഷ പദവികളെങ്ങും
കേവലമറിഞ്ഞീശ പദതളിര്‍ വണങ്ങാന്‍
K.V.S
Download pdf