Search Athmeeya Geethangal

632. ക്രിസ്തുവിന്‍ ജനങ്ങളേ നമുക്കു 
Lyrics : T.K.S.
 
രീതി: യേശു നല്ലവന്‍ എനിക്കു
 
1   ക്രിസ്തുവിന്‍ ജനങ്ങളേ നമുക്കു ഹാ! ജയം
     മൃത്യുവെ ജയിച്ചുയിര്‍ത്തു തീര്‍ത്തു താന്‍ ഭയം!
     നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയം ഹാ! എന്താശ്ചര്യം!
 
2   നാള്‍ക്കുനാള്‍ ദുഷിച്ചിടുന്ന ലോകജീവിതം
     മേല്‍ക്കുമേല്‍ പ്രയാസമേകും ദൈവമക്കളില്‍
     ഓര്‍ക്ക, നാഥനേശുവിന്നു ലോകമേതുമേ യോഗ്യമായില്ല-
 
3   അന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലും
     ബന്ധുവായവന്‍ നമുക്കു മുമ്പിലുണ്ടതാല്‍
     ബന്ധുരപ്രകാശമേകി വഴി നടത്തിടും എന്തൊരാനന്ദം!
 
4   ഉറ്റവര്‍ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോല്‍
     ചുറ്റിലും ഭയം വരുത്തുവാന്‍ ശ്രമിക്കിലും
     പെറ്റതള്ളയില്‍ കവിഞ്ഞു കരുതിടുന്നവന്‍ ക്രിസ്തുമാത്രമാം-
 
5   പാരിതില്‍ പ്രവാസകാലമെന്ന കാരണം
     ഭാരമായിത്തോന്നിടുമിജ്ജീവിത രണം
     സാരമില്ലിതല്‍പ്പകാലം വേഗം തീരണം വാനില്‍ ചേരണം-
 
6   ശത്രുവോടെതിര്‍ത്തു നില്‍ക്കുവാനവന്‍ തരും
     ശക്തിയതു ധരിച്ചു ധരയില്‍ നമ്മളേവരും
     ശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താന്‍ തരും, വേഗം താന്‍ വരും
 
7   അന്ത്യകാല ലക്ഷണങ്ങള്‍ കണ്ടിടുന്നു നാം
     വീണ്ടെടുപ്പടുത്തു പോയി തലയുയര്‍ത്തുവിന്‍!
     പണ്ടുതാന്‍ പറഞ്ഞവാക്കിലുണ്ടിതൊക്കെയും വേണ്ട സംശയം-                      
 
T.K.S

 Download pdf
33906901 Hits    |    Powered by Revival IQ