Search Athmeeya Geethangal

1077. ക്രിസ്തുവിന്‍ ധീരസേനകളെ! കൂടിന്‍  
Lyrics : M.E.C.
1   ക്രിസ്തുവിന്‍ ധീരസേനകളെ! കൂടിന്‍ തന്നനുയായികളേ!
     എന്തിനു ഭീതി ജയിക്കും നാം-ജയി... (5)
     ഏതു വിപത്തിലും തോല്‍ക്കാതെ ജയിക്കും നാം-
 
2   നമ്മുടെ നാഥന്‍ നല്ലവന്‍ വൈരികളേക്കാള്‍ വല്ലഭന്‍
     തന്‍ കരബലത്താല്‍ ജയിക്കും നാം-ജയി... (5)
     തന്ത്രമെഴും വന്‍ സാത്താനെ ജയിക്കും നാം-
 
3   ധരയില്‍ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാന്‍ കുരിശുണ്ട്
     ബലം തരുവാനവനടുത്തുണ്ട് ജയിക്കും നാം-ജയി... (5)
     മരണനിഴലിലുമഞ്ചാതെ-ജയിക്കും നാം-
 
4   ശോകം തീര്‍ക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം
     ചൊല്ലാന്‍ വേണ്ട ഭയലേശം ജയിക്കും നാം-ജയി... (5)
     വെല്ലുവിളിപ്പിന്‍ വൈരികളെ ജയിക്കും നാം-
 
5   ലൗകിര്‍ കണ്ടാല്‍ ബലഹീനര്‍, ഭൗതികര്‍ പാര്‍ത്താല്‍ ദയനീയര്‍
     ദൈവികദൃഷ്ടിയില്‍ ഗണനീയര്‍ ജയിക്കും നാം-ജയി... (5)
     കൈവിടുകയില്ലവനൊരുനാളും ജയിക്കും നാം-                                      
 
M.E.C

 Download pdf
33907360 Hits    |    Powered by Revival IQ