1 ക്രിസ്തുവിന് ഇമ്പഗാനമെന്നുമേ എന്നുടെ ജീവവാക്യമെന്നുമേ
തന്നുടെ ജീവമൊഴിയെന്നുമേ എന്നുടെ ജീവന്നാധാരമേ
ഞാന്‍ പിന്തുടര്ന്നിടും ഞാന്‍ പിന്‍ഗമിച്ചിടും
എന്നുടെ ജീവിതയാത്രയില്‍
ഈ മരുവില്‍ ചൂടതേല്ക്കുമ്പോള് തന്ചിറകെനിക്കു വിശ്രമം-
2 ക്രിസ്തുവിന് ദിവ്യയിഷ്ടമെന്നുമേ എന്നുടെ ജീവിതത്തിന് ആശയേ
നാളെന്നും ക്രൂശെടുത്തു ഞാന്‍ താതനിഷ്ടം നിറവേറ്റുമേ-
3 ക്രിസ്തുവിന് നിന്ദ ഞാന്‍ വഹിക്കുമേ എന്നുടെ ഭൂഷണം അതെന്നുമേ
നാളെന്നും അതെണ്ണും എന്നിക്ഷേപമായ് തേജസ്സായെനിക്കു ലഭ്യമേ-
4 ക്രിസ്തുവിന് ശബ്ദം ഞാന്‍ വിശ്രമിക്കുമേ
എന്നുടെ പാതയെയതെന്നുമേ
നാളെന്നും അതില്‍ നടന്നു ഞാന്‍ തേജസ്സിന് തീരത്തെത്തുമേ-
5 ക്രിസ്തുവിന് മുഖം ഞാന്‍ ദര്‍ശിക്കുമേ
ഈ ഘോരമാം സമുദ്രത്തിന് നടുവിലായ്
അനന്തത വിദൂരവേ ഞാന്‍ കാണുമ്പോള്‍
ആ പൊന്മുഖം പ്രത്യാശയിന്‍ ഉറവിടം-
![](images/PDF.gif)
Download pdf