Search Athmeeya Geethangal

467. ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം 
Lyrics : V.N.
‘Like a river glorious’
 
1   ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം!
    പൂര്‍ണ്ണസമാധാനം പൂര്‍ണ്ണ ആനന്ദം
    എത്രയോ വിസ്താരം ഉള്ളോര്‍ നദിപോല്‍!
    വര്‍ണ്ണിക്കുവാന്‍ ആഴം നാവിന്നില്ല ചൊല്‍
 
          എന്‍റെ അടിസ്ഥാനം അതു ക്രിസ്തുവില്‍
          പൂര്‍ണ്ണസമാധാനം ഉണ്ടീപാറയില്‍
 
2   പണ്ടു എന്‍റെ പാപം മനസ്സാക്ഷിയെ
    കുത്തി ഈ വിലാപം തീര്‍ന്നതെങ്ങനെ?
    എന്‍ വിശ്വാസക്കണ്ണു നോക്കി ക്രൂശിന്മേല്‍
    എല്ലാം തീര്‍ത്തു തന്നു എന്‍ ഇമ്മാനുവേല്‍-
 
3   കര്‍ത്തന്നുള്ളം കൈയില്‍ മറഞ്ഞിരിക്കേ
    പേയിന്‍ സൂത്രം എന്നില്‍ മുറ്റും വെറുതേ
    മല്ലന്‍ ആയുധങ്ങള്‍ എല്ലാം പൊട്ടിപ്പോം
    ഇല്ല ചഞ്ചലങ്ങള്‍ ധൈര്യമോ തുലോം
 
4   ഭയം സംശയങ്ങള്‍ തീരെ നീങ്ങുവാന്‍
    എത്ര വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്ടു താന്‍!        
    അതില്‍ ഒരു വള്ളി ഇല്ലാതാകുമോ ?
    പോകയില്ലോര്‍ പുള്ളി സാത്താനേ നീ പോ-
 
5   ബുദ്ധിമുട്ടു കഷ്ടം പെരുകി വന്നാല്‍
    എനിക്കെന്തു നഷ്ടം ഞാന്‍ കര്‍ത്താവിന്‍ ആള്‍
    യേശു താന്‍ എന്‍ സ്വന്തം തന്‍റെ രാജ്യവും
    എനിക്കുള്ള അംശം അതാരെടുക്കും?-                            V.N

 Download pdf
33907207 Hits    |    Powered by Revival IQ