Search Athmeeya Geethangal

919. ക്രിസ്തുവിലില്ല ന്യായപ്രമാണം 
Lyrics : V.N.
Free from the Law”
 
1   ക്രിസ്തുവിലില്ല ന്യായപ്രമാണം ക്രൂശിന്മേല്‍ വന്നതിന്നവസാനം
     നമ്മുടെ പാപം വഹിച്ചുതാന്‍ നമ്മുടെ ശാപം സഹിച്ചുതാന്‍
 
          ഏകയാഗത്താല്‍ വന്നു രക്ഷ ഏകയാഗത്താല്‍ തീര്‍ന്നു ശിക്ഷ
          ക്രൂശിക്കപ്പെട്ട മദ്ധ്യസ്ഥനാം യേശുവില്‍ വന്നു പുത്രത്വം-
 
2   ദൈവത്തിന്‍ മക്കള്‍ മധുരനാമം പുത്രനില്‍ വന്നീ സ്വര്‍ഗ്ഗീയസ്ഥാനം
     ദത്തിനാലല്ല ജനനത്താല്‍ മേലില്‍നിന്നുള്ള ശക്തിയാല്‍-
 
3   എവിടെയുണ്ടോ അക്ഷവാഴ്ച അവിടെയുണ്ടു ജഡത്തിന്‍ താഴ്ച
     നന്മയെ ചെയ്വാന്‍ ആഗ്രഹിക്കും തിന്മയത്രേ നിവര്‍ത്തിക്കും-
 
4   ന്യായപ്രമാണത്തിന്നു മരിച്ചു ഉയിര്‍ത്ത യേശുവിനെ ധരിച്ചു
     പരിശുദ്ധാത്മാവില്‍ ജീവിപ്പാന്‍ വിളിച്ചു നമ്മെ ദൈവം താന്‍-
 
5   മോശെയിന്‍ സേവ അയ്യോ! പ്രയാസം യേശുവിന്‍സേവ എന്തൊരുല്ലാസം
     ജഡം ആത്മാവിന്‍മേല്‍ ഭരണം ചെയ്യാത്ത ദിവ്യസ്വാതന്ത്ര്യം
 
6   രക്ഷയ്ക്കായ് പ്രവര്‍ത്തിക്കയെന്നല്ല രക്ഷ സമ്മാനിച്ചത്രേ തന്‍ നല്ല
     ഹിതം ചെയ്യുന്നുള്ളില്‍ ദൈവം താന്‍ ഇതില്‍ നില്‍ക്കുന്നോന്‍ ഭാഗ്യവാന്‍
 
7   പ്രവര്‍ത്തിക്കുന്നോന്‍ ആയതു ദൈവം നിവര്‍ത്തിക്കുന്നോന്‍ ആയതും ദൈവം
     സര്‍വ്വരില്‍ സര്‍വ്വം തന്‍ നിര്‍മ്മിതം സര്‍വ്വവും തന്‍ കൃപാവരം-          

 Download pdf
33907495 Hits    |    Powered by Revival IQ