Search Athmeeya Geethangal

925. ക്രിസ്തുമൂലം ദൈവരാജ്യം ലോക 
Lyrics : V.N
1   ക്രിസ്തുമൂലം ദൈവരാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്
     വിശ്വസിക്കത്തക്ക വാക്യം ഇതു സര്‍വ്വമര്‍ത്യര്‍ക്കായ്
         
          ദൈവരാജ്യം സമാധാനം സന്തോഷമതു നീതിയും ശുദ്ധിയും
          പുത്രന്‍മൂലം സൗജന്യദാനം താഴ്മയുള്ളെല്ലാവര്‍ക്കും
 
2   സാത്താന്‍ രാജന്‍ സേവയിങ്കല്‍ ഇല്ലയൊരു ലാഭവും
     ആത്മനഷ്ടം ഇഹത്തിങ്കല്‍ പിന്നെ നിത്യശാപവും-
 
3   ആദാം മൂലം വന്ന ശാപം പുത്രന്‍മൂലം തീര്‍ന്നെല്ലാം
     സര്‍പ്പം ലോകം ജഡം പാപം ഇവയെല്ലാം ജയിക്കാം-
 
4   പാപശക്തി അഴിഞ്ഞിടും പുത്രന്‍ രക്തശക്തിയാല്‍
     ഉള്ളമെല്ലാം നിറഞ്ഞിടും ദൈവാത്മാവിന്‍ സ്നേഹത്താല്‍-
 
5   രാജ്യക്കാരിന്‍ ഗുരുനാഥന്‍ അതു ദൈവാത്മാവു താന്‍
     യേശുവിലെ ജീവപാത ഏവനും കണ്ടറിവാന്‍-
 
6   സത്യപ്രജകളെല്ലാരും രാജകീയ കുലമാം
     ദൈവസന്നിധിയില്‍ വാഴും ഇവര്‍ക്കേ പൗരോഹിത്യം-
 
7   തുറന്നിരിക്കുന്നു സ്വര്‍ഗ്ഗം താതനോടും അടുക്കാം
     ദൈവദൂതന്‍മാരിന്‍ വര്‍ഗ്ഗം സേവയ്ക്കായൊരുക്കമാം-
 
8   നിത്യജീവന്‍ ഇഹത്തിങ്കല്‍ ദേഹിക്കനുഭവമാം
     ദേഹം കര്‍ത്തന്‍ വരവിങ്കല്‍ പ്രാപിക്കും രൂപാന്തരം-
 
9   ദൈവമേ! നിന്‍ സ്വര്‍ഗ്ഗരാജ്യം വന്നതാലെ വന്ദനം
     നിന്‍റെ ജനത്തിന്‍ സൗഭാഗ്യം പറഞ്ഞു തീരാത്തതാം-                     
 
V.N

 Download pdf
33907253 Hits    |    Powered by Revival IQ