Search Athmeeya Geethangal

543. ക്രിസ്തുവിന്‍ പോര്‍ വീരരേ രക്ഷ 
Lyrics : T.V.S.
ക്രിസ്തുവിന്‍ പോര്‍ വീരരേ രക്ഷയിന്‍ കാഹളം മുഴക്കിടുക
യഹൂദയിന്‍ രാജരാജനവന്‍ നമുക്കായ് മുന്നിലുണ്ട് പോകുക നാം
 
1   ചെന്നായ്ക്കള്‍ നടുവില്‍ ആടിനെപോല്‍
     നിങ്ങളെ ഞാനിന്നു അയച്ചിടുന്നു എന്നുര ചെയ്തവന്‍ കൂടെയുണ്ട്
     യിസ്രായേലിന്‍ പരിപാലകന്‍ താന്‍-
 
2   സ്വന്തക്കാര്‍ ബന്ധുക്കള്‍ മാറിടിലും വാക്കുകള്‍ മാറാത്ത വല്ലഭനായ്
     നമുക്കഭയമായ് ചാരെയുണ്ട് ഭയപ്പെടാതെ പോകുക നാം-
 
3   മന്നിലെ യാത്ര നാം തുടര്‍ന്നിടുമ്പോള്‍ മരുവിലെ ക്ലേശങ്ങളേറിടുമ്പോള്‍
     മറച്ചിടും അവന്‍ തന്‍റെ ചിറകടിയില്‍
     മറഞ്ഞിടും തന്‍ തിരുമാര്‍വ്വിടത്തില്‍-
 
4   സ്വര്‍ഗ്ഗസീയോനിന്‍ സഞ്ചാരികളേ സന്തോഷഗീതങ്ങള്‍ പാടിടുവിന്‍
     വിളിച്ചവന്‍ നടത്തും ജയോത്സവമായ് സ്വര്‍ഗ്ഗകനാനില്‍ നാം ചേരും വരെ-        
 
T.V.S

 Download pdf
33906919 Hits    |    Powered by Revival IQ