Search Athmeeya Geethangal

330. ക്രിസ്തു നിസ്തുല്യന്‍ സകലരിലും 
Lyrics : M.E.C.
 
രീതി! ഇവരേ പെരുമാന്‍
         
ക്രിസ്തു നിസ്തുല്യന്‍ സകലരിലും സുദൃഢം
 
1   പാരിടത്തിന്നധികാരി-സര്‍വ്വ
     പാപവിഷഭയഹാരി-തന്‍റെ പാദാശ്രിതര്‍ക്കുപകാരി-
 
2   നാനാപരീക്ഷയിന്‍ നേരം-അവന്‍
     നാള്‍തോറും തീര്‍ക്കുമെന്‍ ഭാരം-തിരു നാമമെനിക്കൊരു ഹാരം
 
3   കുരുടര്‍ക്കു കാഴ്ചയെ കൊടുത്തു-പാപ
     ക്കരുമനകളവന്‍ തീര്‍ത്തു-തന്‍റെ കരുണയിലെന്നെയുമോര്‍ത്തു
 
4   ഇക്ഷിതിയില്‍ മനുവര്‍ഗ്ഗ-മെല്ലാം
     മോക്ഷമണയുന്ന മാര്‍ഗ്ഗം-എന്‍റെ രക്ഷാപുരുഷനെന്‍ ഭാഗ്യം
 
5   മുറ്റുമവനിയിലെല്ലാം-പാര്‍ത്താല്‍
     മറ്റൊരു മാര്‍ഗ്ഗവുമില്ല-പാരില്‍ മറ്റൊരു രക്ഷകനില്ല-

 Download pdf
33907274 Hits    |    Powered by Revival IQ